< Back
Kerala
പന്നി കുറുകെ ചാടി ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
Kerala

പന്നി കുറുകെ ചാടി ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Web Desk
|
18 April 2021 11:43 AM IST

രണ്ടു ദിവസം മുമ്പാണ് രാത്രി യാത്രക്കിടെ ആഷിക് സഞ്ചരിച്ച ബൈക്കിന് കുറുകെ പന്നി ചാടി അപകടമുണ്ടായത്

പന്നി കുറുകെചാടി ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം എടവണ്ണ ഒതായി സ്വദേശി ആഷിക്കാണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് രാത്രി യാത്രക്കിടെ ആഷിക് സഞ്ചരിച്ച ബൈക്കിന് കുറുകെ പന്നി ചാടി അപകടമുണ്ടായത് . അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ ആഷിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. എടവണ്ണ ഒതായിയിലെ അജ്‌വ സൂപ്പർ മാർക്കറ്റ് ഉടമ മുസ്തഫ നാലകത്തിന്റ മകനാണ് മരിച്ച ആഷിക് .

Similar Posts