< Back
Kerala

Kerala
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു
|9 Feb 2024 9:04 PM IST
മുട്ടം സ്വദേശി നിഥിൻ കൃഷ്ണൻ ആണ് മരിച്ചത്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല
കോട്ടയം: മേലുകാവിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
മുട്ടം സ്വദേശി നിഥിൻ കൃഷ്ണൻ ആണ് മരിച്ചത്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. വൈകീട്ട് അഞ്ചരയോടെ ആയിരുന്നു അപകടം.
അപകടത്തിൽപെട്ട ഒരാളുടെ ശരീരത്തിലുടെ എതിർ ദിശയിലെത്തിയ ടോറസ് ലോറിയുടെ ടയർ കയറി ഇറങ്ങിയതായി ദൃസാക്ഷികൾ പറഞ്ഞു.