< Back
Kerala

മരിച്ച അഭിനന്ദ്,അപകടത്തില്‍ കത്തിനശിച്ച ബൈക്ക്
Kerala
കൊടുവള്ളിയിൽ ബൈക്കിനു തീ പിടിച്ച് അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
|3 March 2024 12:51 PM IST
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് കൊല്ലങ്ങൽ ദേശീയ പാതക്ക് സമീപത്ത് വെച്ച് അപകടമുണ്ടായത്
കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്കിനു തീ പിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. കിനാലൂർ സ്വദേശി ജാസിർ, ബാലുശേരി സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്. വൈദ്യുതി പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് ബൈക്കിന് തീപിടിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് കൊല്ലങ്ങൽ ദേശീയ പാതക്ക് സമീപത്ത് വെച്ച് അപകടമുണ്ടായത്.ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനു പിന്നാലെ തീ പിടിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പൂർണമായും കത്തിയ നിലയിലായിരുന്നതിനാൽ സമീപത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.