< Back
Kerala

Kerala
കണ്ണൂരിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 19കാരൻ മരിച്ചു
|26 July 2023 5:12 PM IST
മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
കണ്ണൂർ: കണ്ണൂർ പഴയങ്ങാടി അടുത്തിലയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചെറുതാഴം പടന്നപ്പുറം സ്വദേശി പി.വി.അശ്വിൻ (19) ആണ് മരിച്ചത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
പിലാത്തറ പാപ്പിലിശ്ശേരി കെഎസ്ഡിപി റോഡിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കാലികളുമായി മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ അശ്വിന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രദേശത്ത് ഒരാഴ്ചക്കിടെ നിരവധി അപകടങ്ങളാണ് ഉണ്ടായത്. റോഡിൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങളിലാക്കാത്തതാണ് അപകടകാരണമായി പ്രദേശവാസികൾ പറയുന്നത്.