< Back
Kerala

Kerala
അടൂരിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
|23 Oct 2023 1:30 PM IST
എരുമേലി മുക്കട സ്വദേശി അതുലാണ് മരിച്ചത്
പത്തനംതിട്ട: അടൂരിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എരുമേലി മുക്കട സ്വദേശി അതുലാണ് മരിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് അതുൽ.
ഇന്ന് രാവിലെ ഏഴ് മണിയോടെ അടൂർ തട്ട പന്നിവിഴ വിനായക ടിംബേഴ്‌സിന് സമീപത്ത് വെച്ചായിരുന്നു അപകടം. മ്യതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.