< Back
Kerala
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; ബൈക്ക് യാത്രികൻ അറസ്റ്റില്‍
Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; ബൈക്ക് യാത്രികൻ അറസ്റ്റില്‍

Web Desk
|
9 Jun 2025 8:52 AM IST

ആലപ്പുഴ മാന്നാറിലാണ് സംഭവമുണ്ടായത്

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ബൈക്ക് യാത്രികൻ. മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം ജംഗ്ഷനിലാണ് സംഭവം. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയ യുവാവിനെ ബൈക്ക് യാത്രക്കാരനായ പ്രതി ബൈജു വലിച്ചിഴക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്.മദ്യപിച്ചെത്തിയ പ്രതി ബൈജു സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ വന്നവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയോട് ബൈജു മോശമായി പെരുമാറിയതോടെ ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങി.

ഇതോടെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്.പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരാണ് സാഹസികമായി പ്രതിയെ പിടിച്ചുനിര്‍ത്തി പൊലീസിന് കൈമാറിയത്.


Similar Posts