< Back
Kerala
റോഡ് വികസനത്തിന്റെ ഭാഗമായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala

റോഡ് വികസനത്തിന്റെ ഭാഗമായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Web Desk
|
5 Dec 2025 1:23 PM IST

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് വികസനത്തിന്റെ ഭാഗമായിയെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്തിയിൽ ആകാശ് മുരളി (30 )ആണ് മരിച്ചത്.

പുരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി ഓടയ്ക്ക് എടുത്ത കുഴിയിലാണ് വീണത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് ബുള്ളറ്റിൽ വരുന്ന സമയത്താണ് അപകടം നടന്നത്.

Similar Posts