< Back
Kerala

Kerala
താമരശ്ശേരി ചുരത്തിൽ പാറക്കല്ല് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം: ദൃശ്യങ്ങൾ മീഡിയവണിന്
|29 April 2022 8:26 AM IST
കല്ലിനൊപ്പം തെറിച്ചു വീണ ബൈക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു
താമരശ്ശേരി: പാറക്കല്ല് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ മീഡിയവണിന്. പിന്നിൽ സഞ്ചരിച്ച ബൈക്കുകാരനാണ് ദൃശ്യങ്ങൾ പകർത്തിയത്. ബൈക്ക് യാത്രികനായ മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് ആണ് ആറാം വളവിലെ വനത്തിൽ നിന്ന് പാറക്കല്ല് ഇടിഞ്ഞുവീണു മരിച്ചത്. കല്ലിനൊപ്പം തെറിച്ചു വീണ ബൈക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അഭിനവ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. വീഴ്ചയിൽ മരത്തിലും കല്ലിലും ഇടിച്ചുണ്ടായ ഗുരുതര പരിക്കാണ് അഭിനവിന്റെ മരണത്തിനു കാരണമായത്.
ചുരത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പാറക്കല്ല് വീണ് അപകടം ഉണ്ടാവുന്നത്. വനം വകുപ്പിന്റെ സ്ഥലമായതിനാൽ ദേശീയ പാതാ വിഭാഗത്തിന് റോഡിനു സംരക്ഷണ ഭിത്തിയൊരുക്കുന്നതിന് പരിമിതികളുണ്ട്.