< Back
Kerala

Kerala
റോഡ് പണിക്കിടെ ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവം: പൊതുമരാമത്ത് വകുപ്പ് ഓവർസിയർ അറസ്റ്റിൽ
|22 Dec 2022 6:23 PM IST
ചേന്ദംകുളം സ്വദേശി സുപർണ്ണയാണ് അറസ്റ്റിലായത്
ഇടുക്കി: തൊടുപുഴയിൽ റോഡ് പണിക്കിടെ ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഓവർസിയർ അറസ്റ്റിൽ. ചേന്ദംകുളം സ്വദേശി സുപർണ്ണയാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
സംഭവത്തിൽ കരാറുകാരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാരിക്കോട് തെക്കുംഭാഗം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ എടുത്ത നസീർ പി മുഹമ്മദിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പ് ബോർഡ് ഇല്ലാതെ കയർ റോഡിന് കുറുകെ ഇട്ടതിനും അശ്രദ്ധമായി അപകടമുണ്ടാകുന്ന തരത്തിൽ പൊതുമരാമത്ത് പണികൾ നടത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.