< Back
Kerala

Kerala
എറണാകുളത്ത് വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികർ
|29 Jan 2023 4:24 PM IST
ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു
എറണാകുളം: ഫോർട്ട് കൊച്ചിയിൽ എസ്‌ഐയെ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികർ. ഇന്നലെ രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ഫോർട്ട് കൊച്ചി എസ്‌ഐ സന്തോഷിനാണ് പരിക്കേറ്റത്. ബൈക്കിൽ എത്തിയവർ എസ്‌ഐയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു.
കുറ്റകൃത്യങ്ങൾ വർധിക്കുന്നുണ്ടെന്ന് വിലയിരുത്തലിൽ കൊച്ചിയിൽ പൊലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 242 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഞ്ചാവ് ഉൾപ്പെടെ ലഹരിയുമായി 26 പേരാണ് കുടുങ്ങിയത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 23 പേരെയാണ് പിടികൂടിയത്.
ഇതിന് പുറമേ അപകടകരമായ രീതിയിൽ വാഹനമോടിച്ചത് അടക്കമുള്ള ഗതാഗതനിയമ ലംഘനങ്ങൾ നടത്തിയവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.