< Back
Kerala

Kerala
നാദാപുരത്ത് ബൈക്ക് യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു
|21 Jan 2023 7:42 PM IST
ഇരുവരെയും നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകരയിലേക്ക് മാറ്റി
കോഴിക്കോട് : നാദാപുരത്ത് ബൈക്ക് യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു. വരിക്കോളി കരയിൽ കനാൽ പരിസരത്ത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർക്കാണ് കടന്നൽ കുത്തേറ്റത്.
ചാലിൽ അമ്മത്, മരുതൂർ കുഞ്ഞബ്ദുള്ള എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഇരുവരെയും നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകരയിലേക്ക് മാറ്റി.
കുഞ്ഞബ്ദുള്ളയുടെ പരിക്ക് ഗുരുതരമാണ്. അമ്മത് ഓടി രക്ഷപ്പെട്ടതിനാൽ സാരമായി പരിക്കേറ്റിട്ടില്ല.