< Back
Kerala

Kerala
ബസിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാര്‍ ടിപ്പര്‍ കയറി മരിച്ചു
|12 Sept 2022 7:12 PM IST
ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ടിപ്പറാണ് യുവാക്കളുടെ ദേഹത്തുകൂടി കയറി ഇറങ്ങിയത്.
താമരശേരി തച്ചംപൊയിലില്‍ ബസിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാരായ യുവാക്കൾ ടിപ്പര്‍ കയറി മരിച്ചു. താമരശേരി കാരാടി സ്വദേശി യദു കൃഷ്ണ, കുടുക്കിലുമ്മാരം കാരക്കുന്നമല്‍ പൗലോ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ട് ആറോടെ സംസ്ഥാന പാതയില്‍ ചാലക്കര വളവിലാണ് അപകടം. ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ടിപ്പറാണ് യുവാക്കളുടെ ദേഹത്തുകൂടി കയറി ഇറങ്ങിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.