< Back
Kerala

Kerala
വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി
|24 Jun 2021 3:06 PM IST
കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പരാതി നല്‍കിയത്.
വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ വനിതാ കമ്മീഷനില്‍ പരാതി. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പരാതി നല്‍കിയത്. ജോസഫൈനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
ജോസഫൈനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. അവരെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.