< Back
Kerala
ബിന്ദു പണിക്കരുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു
Kerala

ബിന്ദു പണിക്കരുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

Web Desk
|
11 April 2022 12:06 PM IST

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തിൽ വച്ച് ബാബുരാജിനെ വാഹനം ഇടിച്ചിട്ടത്

കൊച്ചി: ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരൻ വരാപ്പുഴ വിഷ്ണു ടെമ്പിൾ റോഡ് കൃഷ്ണകൃപയിൽ എം. ബാബുരാജ് (52) മരിച്ചു. നടി ബിന്ദു പണിക്കരുടെയും ആർട്ടിസ്റ്റ് അജയന്‍റെയും സഹോദരനാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തിൽ വച്ച് ബാബുരാജിനെ വാഹനം ഇടിച്ചിട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂർ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന വടകര ദാമോദരന്‍റെയും നീനാമ്മയുടെയും മകനാണ്. കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ(സി.പി.എസ്.എ) ഓർഗനൈസിംഗ് സെക്രട്ടറിയും എച്ച്.എം.എസ്. മുൻ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ: സ്മിത പി. നായർ (സംഗീതാദ്ധ്യാപിക, കോട്ടയം കുമ്മനം കുറുപ്പന്തറ കുടുംബാംഗം). മകൻ: ശബരീനാഥ്. സംസ്‌കാരം ഇന്ന് ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തിൽ നടക്കും.

Similar Posts