
ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നത്; മന്ത്രി വീണാ ജോർജ്
|സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്.
കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും മന്തി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവവും മരണ കാരണം. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ആന്തരീക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കെട്ടിടം വീണപ്പോള്‍ തന്നെ അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചിരിക്കാമെന്ന നിഗമനമാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്.
ബിന്ദുവിന്റെ സംസ്‌കാരം പൂര്‍ത്തിയായി. രാവിലെ മുതല്‍ നിരവധിയാളുകളാണ് ബിന്ദുവിനെ അവസാനമായി കാണാനായി എത്തിയത്. തലയോലപറമ്പിലെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഏഴുമണിയോടെ വീട്ടിലേക്ക് എത്തിച്ചു. തുടര്‍ന്നുള്ള പൊതുദര്‍ശനത്തിന് നിരവധിയാളുകള്‍ വീട്ടിലെത്തിയിരുന്നു.