< Back
Kerala
ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും
Kerala

ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും

Web Desk
|
5 Dec 2021 1:25 PM IST

പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസിനും ഒപ്പമാണ് ബിനീഷ് വക്കീല്‍ ഓഫീസ് തുറന്നത്

സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും. സിനിമയിലല്ല. ജീവിതത്തില്‍. ബിനീഷ് കോടിയേരിയുടെ ഓഫീസ് ഹൈക്കോടതിക്ക് സമീപം ഉദ്ഘാടനം ചെയ്തു

പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസിനും ഒപ്പമാണ് ബിനീഷ് വക്കീല്‍ ഓഫീസ് തുറന്നത്. തിരുവനന്തപുരം ലോ അക്കാഡമിയിലെ സഹപാഠികളായിരുന്നു മൂവരും. 2006ലാണ് മൂന്ന് പേരും എന്‍‍റോള്‍ ചെയ്തത്. ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സില്‍ 651ആം നമ്പര്‍ ഓഫീസ് മുറി എന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മുഴുവന്‍ സമയവും വക്കീലായി പ്രവര്‍ത്തിക്കുമെന്ന് ബിനീഷ് പറഞ്ഞു.

ആഴ്ചയില്‍ രണ്ട് ദിവസമാകും ബിനീഷും ഷോണും ഓഫീസില്‍ ഉണ്ടാവുക. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് ഒക്ടോബര്‍ 28ന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Related Tags :
Similar Posts