< Back
Kerala

Kerala
ഓപറേഷൻ ഡാർക്ക് ഹണ്ട്: പാലക്കാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു
|13 April 2023 6:06 PM IST
പത്രങ്ങളിൽ വിവാഹപരസ്യം നൽകി ആളുകളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയും പണവും മൊബൈലും കൈവശപ്പെടുത്തുന്നതുമാണ് ഇയാളുടെ രീതി
കൊച്ചി: നിരവധി കവർച്ച കേസുകളിൽ പ്രതിയായ പാലക്കാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കഞ്ചിക്കോട് സ്വദേശി ബിനീഷ് കുമാർ (കുട്ടാപ്പി) യെയാണ് വിയ്യൂർ ജയിലിലടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായാണ് നടപടി. എറണാകുളം റൂറൽ ജില്ലാ പൊലീസാണ് ബിനീഷിനെതിരെ റിപ്പോർട്ട് സമർപ്പിച്ചത്.
ആളുകളെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം നടത്തിയെന്ന് കാണിച്ച് വിവിധ സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. പത്രങ്ങളിൽ വിവാഹപരസ്യം നൽകി ആളുകളെ വിളിച്ചുവരുത്തുകയും തുടർന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ച് പണവും മൊബൈലും കൈവശപ്പെടുത്തുന്നതുമാണ് ഇയാളുടെ രീതി. കഴിഞ്ഞ സെപ്തംബറിൽ ആയുർവേദ കമ്പനിയുടെ ഉടമയെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം രൂപ കൈവശപ്പെടുത്തിയിരുന്നു.