< Back
Kerala
സിപിഐ സിപിഎമ്മിന്റെ ബി ടീമല്ല, ആ കിനാവ് ആരും കാണേണ്ടതില്ല; ബിനോയ് വിശ്വം

ബിനോയ് വിശ്വം Photo| MediaOne

Kerala

'സിപിഐ സിപിഎമ്മിന്റെ ബി ടീമല്ല, ആ കിനാവ് ആരും കാണേണ്ടതില്ല'; ബിനോയ് വിശ്വം

Web Desk
|
1 Oct 2025 12:03 PM IST

രാഷ്ട്രീയമായി എൽഡിഎഫിനെ എതിർക്കുന്നവർ പോലും മൂന്നാം പിണറായി വിജയൻ സർക്കാരിനെ പിന്തുണക്കുന്നുവെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഐ സിപിഎമ്മിന്റെ ബി ടീമല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ആ കിനാവ് ആരും കാണേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ വ്യക്തിത്വം പണയപ്പെടുത്തില്ലെന്നും സിപിഐയുടെ യൂട്യൂബ് ചാനലായ 'കനലിൽ' ബിനോയ് വിശ്വം പറയുന്നു. മുന്നണിക്കകത്ത് സിപിഐ എടുത്ത നിലപാടുകൾ വിജയം കണ്ടിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, രാഷ്ട്രീയമായി എൽഡിഎഫിനെ എതിർക്കുന്നവർ പോലും മൂന്നാം പിണറായി വിജയൻ സർക്കാരിനെ പിന്തുണക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.മൂന്നാം ടേമിലേക്കുള്ള യാത്രയുടെ പടിവാതിക്കലാണ് എൽഡിഎഫ് . സാമുദായിക സംഘടനകളും വ്യത്യസ്ത രാഷ്ട്രീയ ചേരിയിൽ ഉള്ളവരും എൽഡിഎഫിന്റെ മൂന്നാം വരവിനെ സ്വാഗതം ചെയ്യുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.


Similar Posts