< Back
Kerala
Binoy Viswam against BJP
Kerala

ക്രിസ്ത്യൻ സഭകളുമായി ബി.ജെ.പി ചങ്ങാത്തം കൂടുന്നത് കുറക്കന്റെ മനസ്സോടെ: ബിനോയ് വിശ്വം

Web Desk
|
31 March 2024 4:31 PM IST

ക്രിസ്ത്യാനികളെ തെറ്റിദ്ധരിപ്പിച്ച് കൂടെനിർത്തുന്നതിലെ കാപട്യം ജനം തിരിച്ചറിയുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

മലപ്പുറം: ക്രിസ്ത്യൻ സഭകളുമായി ബി.ജെ.പി കുറുക്കന്റെ മനസ്സോടെ ചങ്ങാത്തം കൂടുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ശത്രുപക്ഷത്താണ് ആർ.എസ്.എസ് കാണുന്നത്. ക്രിസ്ത്യാനികളെ തെറ്റിദ്ധരിപ്പിച്ച് കൂടെനിർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

മുസ്‌ലിംകളെ ഒന്നാം നമ്പർ ശത്രുവായി കണ്ട് വേട്ടയാടുന്ന ബി.ജെ.പി ക്രിസ്ത്യാനികളെയാണ് രണ്ടാം നമ്പർ ശത്രുവായി കാണുന്നത്. എന്നാൽ ഇപ്പോൾ കുറക്കന്റെ മനസ്സോടെ ചില ക്രിസ്ത്യൻ സഭകളെ വിരുന്നിന് വിളിച്ച് ചങ്ങാത്തം കൂടാനാണ് ശ്രമിക്കുന്നത്. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Similar Posts