< Back
Kerala

Kerala
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും
|17 April 2024 7:27 PM IST
അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേത്തുടർന്ന് മൂന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു.
അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായതോടെയാണ് പക്ഷിപ്പനിയുടെ സാനിധ്യം സ്ഥീരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും. ഇതിനായി കുട്ടനാട്ടിലെ കർഷകരുമായി അധകൃതർ ബന്ധപ്പെടും