< Back
Kerala
കോഴിക്കോട്ട് പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരണം
Kerala

കോഴിക്കോട്ട് പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരണം

Web Desk
|
24 July 2021 8:54 PM IST

കോഴികള്‍ ചത്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കൂരാച്ചുണ്ടിന് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള 11 പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

കോഴിക്കോട്ട് പക്ഷിപ്പനിയില്ലെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. സംശയത്തെ തുടര്‍ന്ന് ഭോപ്പാലില്‍ പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായി. കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനക്കയച്ചത്. കോഴിഫാമിലെ മുട്ടക്കോഴികളാണ് ചത്തത്.

കോഴികള്‍ ചത്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കൂരാച്ചുണ്ടിന് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള 11 പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് പ്രദേശത്തേക്ക് കോഴികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും അനുമതി നിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാജ്യത്ത് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയിലാണ് പക്ഷിപ്പനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്. 11 വയസുള്ള കുട്ടിയാണ് ഡല്‍ഹി എയിംസില്‍ മരണമടത്തത്. കുട്ടിയെ ചികത്സിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത പനി, ചുമ എന്നീ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനകള്‍ നടക്കുകയാണ്.

Related Tags :
Similar Posts