< Back
Kerala

Kerala
വയനാട് സഹായത്തിനുള്ള ബിരിയാണി ചലഞ്ചിൽ നിന്ന് പണം തട്ടി; ആലപ്പുഴയിൽ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്
|12 Nov 2024 11:48 AM IST
ബിരിയാണി നൽകി ദുരിതബാധിതർക്കായി സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആര്‍. പിരിച്ചെടുത്ത തുക സർക്കാരിലേക്ക് കൈമാറിയില്ല
ആലപ്പുഴ: വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി സിപിഎം പ്രവർത്തകരുടെ തട്ടിപ്പ്.
തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ മേഖലാപ്രസിഡന്റ് അമൽ രാജ്, കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്.
ബിരിയാണി നൽകി ദുരിതബാധിതർക്കായി സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആര്‍. പിരിച്ചെടുത്ത തുക സർക്കാരിലേക്ക് കൈമാറിയിട്ടില്ല.
Watch Video Report