< Back
Kerala
തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു:  ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബി.ജെ.പി
Kerala

തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു: ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബി.ജെ.പി

Web Desk
|
14 Sept 2021 10:12 AM IST

തലശ്ശേരി മേലൂരിലെ ധനരാജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു.

കണ്ണൂർ തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. തലശ്ശേരി മേലൂരിലെ ധനരാജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സി.പി.ഐ.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. സാരമായി പരിക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെയാണ് ധനരാജിന് വെട്ടേറ്റത്. കൈമുട്ടിനും നെഞ്ചിനുമാണ് വെട്ടേറ്റത്.

Related Tags :
Similar Posts