< Back
Kerala
ഒന്നിച്ച് ഭരിക്കുന്നത് ഗുണകരമാവില്ലെന്ന് യുഡിഎഫും എൽഡിഎഫും; പാലക്കാട് നഗരസഭയിൽ ബിജെപി ഭരണത്തിലേക്ക്
Kerala

ഒന്നിച്ച് ഭരിക്കുന്നത് ഗുണകരമാവില്ലെന്ന് യുഡിഎഫും എൽഡിഎഫും; പാലക്കാട് നഗരസഭയിൽ ബിജെപി ഭരണത്തിലേക്ക്

Web Desk
|
14 Dec 2025 8:12 AM IST

പാലക്കാട് നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല

പാലക്കാട്: നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി ഭരണത്തിലെത്താനാണ് സാധ്യത.നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫും എൽഡിഎഫും ഒന്നിച്ച് ഭരിക്കുന്നത് ഗുണകരമാവില്ലെന്നാണ് ഇരുപാർട്ടികളുടെയും തീരുമാനം.മിക്ക തദ്ദേശ സ്ഥാപനങ്ങളിലും യുഡി എഫിന് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞുസിപിഎമ്മിന്റെ പല കോട്ടകളും ബിജെപി പിടിച്ചടക്കി.

പാലക്കാട് നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. 25 വാർഡിൽ വിജയിച്ച ബിജെപി ഭരിക്കനാണ് സാധ്യത. ബിജെപിയെ താഴെയിറക്കാൻ സ്വതന്ത്രനായ റഷീദ് എന്നിവർ ഒന്നിക്കണം എന്ന അഭിപ്രായം ഉള്ളവരുണ്ട്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ അത് ഗുണകരമാവില്ലെന്ന അഭിപ്രായം ഉള്ള നേതാക്കളും ഉണ്ട്.

പട്ടാമ്പി , ചിറ്റൂർ നഗരസഭകൾ യുഡിഎഫ് തിരിച്ച് പിടിച്ചു. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ മൂന്ന് സീറ്റ് മാത്രമാണ് യുഡിഎഫിന് ഉണ്ടായിരുന്നത് ഇത്തവണ 12 ആയി ഉയർത്തി. രണ്ട് ബ്ലോക്ക് പഞ്ചായത്ത് മാത്രമുള്ള യുഡിഎഫിന് ഇത്തവണ നാലായി .സിപിഎം വിമതർ ഏറ്റവും വലിയ തലവേദനയായത് കൊഴിഞ്ഞാമ്പാറയിലാണ്. കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമതരും യുഡിഎഫും ചേർന്ന് ഭരിക്കും . കോട്ടോപ്പാടം , വടക്കഞ്ചേരി പഞ്ചായത്തിലും സിപിഎം വിമതർ വിജയിച്ചു. സിപിഎം കോട്ടയായ അകലത്തേത്തറ പഞ്ചായത്ത് എൽഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുത്തു . കഴിഞ്ഞ തവണ ആറ് സീറ്റുമായി ഭരണം നടത്തിയിരുന്ന പുതൂർ പഞ്ചായത്തിൽ സിപിഎമ്മിന് ഒരു സീറ്റുപോലും ലഭിച്ചില്ല. പുതൂർ പഞ്ചായത്തിൽ ബിജെപിക്കാണ് ഭരണം ലഭിച്ചത്.


Similar Posts