< Back
Kerala

Kerala
53 വർഷം പുതുപ്പള്ളിയിൽ കാണാനാവാത്ത വികസനം ഈ തെരഞ്ഞെടുപ്പോടെ കൊണ്ടുവരും: ബി.ജെ.പി സ്ഥാനാർഥി ലിജിൻലാൽ
|14 Aug 2023 4:05 PM IST
മോദി സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ ലക്ഷക്കണത്തിന് ഉപഭോക്താക്കൾ പുതുപ്പള്ളിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: കഴിഞ്ഞ 53 വർഷമായി പുതുപ്പള്ളിയിൽ കാണാനാവാത്ത വികസനം ഈ തെരഞ്ഞെടുപ്പോടെ മണ്ഡലത്തിൽ കൊണ്ടുവരുമെന്ന് ബി.ജെ.പി സ്ഥാനാർഥി ലിജിൻലാൽ. നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന നിരവധി ക്ഷേമപദ്ധതികളുണ്ട്. ഇതിന്റെ ലക്ഷക്കണക്കിന് ഗുണഭോക്താക്കൾ പുതുപ്പള്ളിയിലുണ്ട്. അവരെല്ലാം ഈ തെരഞ്ഞെടുപ്പിൽ തങ്ങൾക്കൊപ്പം നിൽക്കുമെന്നതിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നടപ്പാക്കുന്ന വികസന പദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യം. സഹതാപതരംഗമല്ല വികസനം തന്നെയാണ് പുതുപ്പള്ളിയിൽ ചർച്ചയാവുക. മോദി സർക്കാരിന്റെ വികസനങ്ങൾ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടും. പുതുപ്പള്ളിയിൽ മാറ്റമുണ്ടാകണം. സ്ഥാനാർഥികളെ ആരെയും നിസാരക്കാരായി കാണുന്നില്ല. ബൂത്ത് തലം മുതൽ ശക്തമായ പ്രചാരണം നടത്തുമെന്നും ലിജിൻലാൽ പറഞ്ഞു.