< Back
Kerala
ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പാലക്കാട്ട് കൃഷ്ണകുമാർ, ചേലക്കരയിൽ ബാലകൃഷ്ണൻ, വയനാട്ടിൽ നവ്യാ ഹരിദാസ്
Kerala

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പാലക്കാട്ട് കൃഷ്ണകുമാർ, ചേലക്കരയിൽ ബാലകൃഷ്ണൻ, വയനാട്ടിൽ നവ്യാ ഹരിദാസ്

Web Desk
|
19 Oct 2024 8:02 PM IST

മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയാണ് നവ്യാ ഹരിദാസ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. പാലക്കാട് സി. കൃഷ്ണകുമാറും ചേലക്കരയിൽ കെ. ബാലകൃഷ്ണനും സ്ഥാനാർഥികളാകും. വയനാട്ടിൽ നവ്യാ ഹരിദാസാണ് ബിജെപി സ്ഥാനാർഥി.

കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് നവ്യാ ഹരിദാസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥനാർഥിയുമായിരുന്നു. വയനാട്ടിൽ എഐസിസി ജനറൽ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സിപിഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

പാലക്കാട്ടെ അവസാന സ്ഥാനാർഥി പട്ടികയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സി. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ, സ്ഥാനാർഥിയാവാനില്ലെന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് സി. കൃഷ്ണകുമാറിനെ തന്നെ മത്സരിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചത്. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമ്പോൾ കോൺ​ഗ്രസ് വിട്ടുവന്ന ഡോ. പി സരിനാണ് എൽഡിഎഫ് സ്ഥാനാർഥി. ഇടത് സ്വതന്ത്രനായാണ് സരിൻ ജനവിധി തേടുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കൃഷ്ണകുമാർ തന്നെയായിരുന്നു ബിജെപി സ്ഥാനാർഥി. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഇതിൽ ഒരു തവണ മത്സരിച്ചത് .എസ്. അച്യുതാനന്ദനെതിരെയായിരുന്നു.

Similar Posts