< Back
Kerala

Kerala
വധശ്രമക്കേസ്: ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്
|17 Dec 2025 5:47 PM IST
തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.പ്രശാന്തിനെയാണ് ശിക്ഷിച്ചത്
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.പ്രശാന്തിനെയാണ് ശിക്ഷിച്ചത്. പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു.
സിപിഎം പ്രവർത്തകൻ പി.രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. 10,8000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബർ 15 നായിരുന്നു പി.രാജേഷിനെതിരായ വധശ്രമം.