< Back
Kerala
മഞ്ചേശ്വരത്ത് വോട്ടുവെട്ടൽ; ഫോം-7 ഉപയോഗിച്ച് വ്യാജ പരാതി   നൽകിയ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ നിർദേശം
Kerala

മഞ്ചേശ്വരത്ത് വോട്ടുവെട്ടൽ; ഫോം-7 ഉപയോഗിച്ച് വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ നിർദേശം

Web Desk
|
15 Feb 2026 1:45 PM IST

കുറ്റം തെളിഞ്ഞാല്‍ ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി ലഭിച്ചേക്കും

കാസര്‍കോഡ്: മഞ്ചേശ്വരത്ത് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാന്‍ വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശം. പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് നടപടി. വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിയായ ലോകേഷ് നോണ്ടക്കെതിരെ കേസ് എടുക്കും.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറാണ് നിർദ്ദേശം നൽകിയത്. 1950 ലെ സെക്ഷൻ 31 പ്രകാരം എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനാണ് നിർദേശം നല്‍കിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്നതാണ്.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെ പ്രദേശത്തെ മുഹമ്മദ് എന്നയാള്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ല എന്നാരോപിച്ചാണ് ഫോം–7 പ്രകാരം ബിജെപി നേതാവ് പരാതി നല്‍കിയത്.

ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യം വെച്ചാണ് ബിജെപി യുടെ നീക്കമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ് ആരോപിച്ചിരുന്നു.ഫോം-7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.

Similar Posts