< Back
Kerala
ബിജെപി പണം ബിജെപി നേതാക്കള്‍ തന്നെ തട്ടി; ബിജെപിക്കെതിരെ ഇഡിക്ക് പരാതി
Kerala

ബിജെപി പണം ബിജെപി നേതാക്കള്‍ തന്നെ തട്ടി; ബിജെപിക്കെതിരെ ഇഡിക്ക് പരാതി

Web Desk
|
24 April 2021 8:25 PM IST

കെ. സുരേന്ദ്രൻ മത്സരിച്ച കോന്നി മണ്ഡലത്തിലേക്ക് അടക്കം കൊടുത്തയച്ച പണം ബിജെപി നേതാക്കൾ തന്നെ തട്ടിയെടുത്തെന്നാണ് പരാതി

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് നേതാക്കൾ തന്നെ തട്ടിയെടുത്തെന്ന് ഇഡിക്ക് പരാതി. കർണാടകയിൽ നിന്ന് കൊണ്ടുവന്ന മൂന്നരക്കോടി രൂപയാണ് നേതാക്കൾ തട്ടിയെടുത്തതെന്ന് ലോക് താന്ത്രിക് ജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂർ പരാതിയിൽ പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ മത്സരിച്ച കോന്നി മണ്ഡലത്തിലേക്ക് അടക്കം കൊടുത്തയച്ച പണം ബിജെപി നേതാക്കൾ തന്നെ തട്ടിയെടുത്തെന്നാണ് സലീം മടവൂർ ഇ.ഡിക്ക് നൽകിയ പരാതി. ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകരയിൽ വെച്ച് വാഹനാപകടമുണ്ടാക്കി ത്യശൂരിലെ രണ്ട് ബി.ജെ.പി നേതാക്കൾ പണം തട്ടിയെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയെ സമീപിച്ചത്.

അന്ന് വാഹനത്തിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ധർമ്മജൻ കൊടകര ലീസിൽ പരാതി നൽകിയിരുന്നു.വ്യവസായ ആവശ്യത്തിന് വേണ്ടി കരുതിയിരുന്ന 25 ലക്ഷം രൂപ നഷ്ടപ്പെട്ടന്നായിരുന്നു പോലീസിനോട് പറഞ്ഞത്.അന്വേഷണം നടക്കുന്നതുകൊണ്ട് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ധർമ്മജൻ പറഞ്ഞു. കുഴൽപ്പണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കൊടകര പോലീസ് പറഞ്ഞു.

Related Tags :
Similar Posts