< Back
Kerala
ബിജെപി കള്ളപ്പണക്കേസില്‍ അന്തർ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് പൊലീസ് ഇഡിയോട്
Kerala

ബിജെപി കള്ളപ്പണക്കേസില്‍ അന്തർ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് പൊലീസ് ഇഡിയോട്

Web Desk
|
11 Jun 2021 8:40 AM IST

കവർച്ച ചെയ്തതിൽ കൂടുതൽ പണം റെയ്ഡിൽ പിടിച്ചെടുത്തെന്നും ഇഡിക്ക് നൽകിയ റിപ്പോർട്ടിൽ

ബിജെപി കള്ള പണക്കേസിൽ അന്തർ സംസ്ഥാന ബന്ധങ്ങൾ എന്ന് ഇഡിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പോലീസ്. കവർച്ച ചെയ്തതിൽ കൂടുതൽ പണം റെയ്ഡിൽ പിടിച്ചെടുത്തു എന്നും റിപ്പോർട്ടിൽ ഉണ്ട്.

കൊടകര കുഴൽപണക്കേസിൽ ഈ മാസം ഒന്നിനാണ് പോലീസ് ഇഡിയ്ക്ക് റിപ്പോർട്ട് കൈമാറിയത്. കേസിൽ അന്തർ സംസ്ഥാന ബന്ധങ്ങൾ ഉണ്ടെന്നും കവർച്ച ചെയ്തതിൽ കൂടുതൽ പണം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നരക്കോടി രൂപ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം തുടങ്ങിയത്. കൂടുതൽ പണം എത്തിയതായി സൂചനയുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകർക്കുന്ന തരത്തിലുള്ള കുറ്റകൃത്യമാണെന്നും വിശദീകരിക്കുന്നു.

കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കവർച്ച തുകയിലെ നാല് ലക്ഷം രൂപ കൂടി ഹാജരാക്കി. ബഷീറും രഞ്ജിത്തും നൽകിയ പണമാണ് ഹാജരാക്കിയത്. അന്വേഷണ സംഘം കണ്ടെടുത്ത പണം തന്‍റേതാണെന്നും വിട്ടുകിട്ടണമെന്നുമുള്ള ധർമ്മരാജന്‍റെ ഹർജി ഫയലിൽ സ്വീകരിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.



Similar Posts