< Back
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: പാലക്കാട്ട് പലയിടത്തും ബിജെപിക്ക് സ്ഥാനാർഥികളില്ല
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: പാലക്കാട്ട് പലയിടത്തും ബിജെപിക്ക് സ്ഥാനാർഥികളില്ല

Web Desk
|
22 Nov 2025 11:27 AM IST

കഴിഞ്ഞതവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ നാല് വാർഡുകളിൽ മത്സരിക്കാനാളില്ല

പാലക്കാട്: പാലക്കാട് പലയിടത്തും ബിജെപിക്ക് സ്ഥാനാർഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിലാണ് സ്ഥാനാർഥികളില്ലാത്തത്. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും സ്ഥാനാർഥികളില്ല.

കഴിഞ്ഞതവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ നാല് വാർഡുകളിൽ മത്സരിക്കാനാളില്ല. ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിസാണ് സ്ഥാനാർഥിയില്ലാത്തത്. വടകരപ്പതി, പുതുനഗരം, വണ്ടാഴി , പെരുമാട്ടി പഞ്ചായത്തുകളിൽ നാലു വാർഡുകളിൽ മത്സരിക്കാനാളില്ല. കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും, കിഴക്കഞ്ചേരി രണ്ടിടത്തും, മങ്കരയിൽ ഒരിടത്തും സ്ഥാനാർഥിയില്ല. ബിജെപിയിൽ തർക്കം രൂക്ഷമാണ് . അതിനിടയിലാണ് മത്സരിക്കാൻ സ്ഥാനാർഥികളില്ലാത്ത പ്രതിസന്ധി.

ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി സ്ഥിതി ഉണ്ടായിരുന്നു. ഇ. കൃഷ്ണദാസിൻ്റെ പോസ്റ്ററിൽ നിന്നാണ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെ ഒഴിവാക്കിയത്. സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവ് എൻ ശിവരാജനും പോസ്റ്ററിൽ.

കൃഷ്ണകുമാർ പക്ഷത്തിനൊപ്പമാണ് ജില്ലാ അധ്യക്ഷൻ. രാജീവ് ചന്ദ്രശേഖരൻ ഇടപ്പെട്ടാണ് കൃഷ്ണദാസിനെ സ്ഥാനാർത്ഥിയാക്കിയത്. കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തെ കൃഷ്ണദാസിനും പി സ്മീതേഷിനും മാത്രമാണ് സീറ്റ് ലഭിച്ചത്.

കടുത്ത തർക്കമാണ് പാലക്കാട് ബിജെപിയിൽ നിലനിന്നിരുന്നത്. രണ്ട് പക്ഷമായാണ് ബിജെപി പ്രവർത്തിക്കുന്നത്. കൃഷ്ണദാസ് പക്ഷത്തിന് വിരുദ്ധമാണ് കൃഷ്ണകുമാർ. കൃഷ്ണദാസ് പങ്കുവെച്ച പോസ്റ്ററിലാണ് ഇത്തരത്തിൽ ജില്ലാ അധ്യക്ഷനെ ഒഴിവാക്കിയത്.

Similar Posts