< Back
Kerala

Kerala
സംസ്ഥാനത്ത് രണ്ടിടത്ത് ബിജെപിക്ക് ലീഡ്
|4 Jun 2024 11:26 AM IST
ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി
കോഴിക്കോട്: വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്. 16 സീറ്റുകളിലാണ് കോൺഗ്രസ് കേരളത്തിൽ ലീഡ് ചെയ്യുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു. എറണാകുളത്ത് ഹൈബി ഈടൻ 90000ൽ കൂടുതൽ വോട്ടുകൾക്ക് മുന്നിലാണ്. വോട്ട് എണ്ണുന്ന ഒരു ഘട്ടത്തിലും എൽഡിഎഫ് സ്ഥാനാർത്ഥി കെ.ജെ.ഷൈനിന് മുന്നിലെത്താനായില്ല.
സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിൽ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുമാണ് ലീഡ് ചെയ്യുന്നത്. സുരേഷ് ഗോപിയുടെ വോട്ട് 35000 കടന്നു. തൃശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്താണുള്ളത്.
ഇടതുപക്ഷം കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടുന്നത്. ആലത്തൂരും ആറ്റിങ്ങലുമാണ് എൽ.ഡി.എഫ് മുന്നിലുള്ളത്.