< Back
Kerala

Kerala
ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മനയം: പി.എം.എ. സലാം
|8 Feb 2024 5:11 PM IST
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാരിന്റെ ധൂർത്തും കാരണമാണെന്നും പി.എം.എ. സലാം പറഞ്ഞു
കാസർകോട്: ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മനയമാണ് കാണിക്കുന്നതെന്ന് പി.എം.എ. സലാം. കേന്ദ്ര നയങ്ങളോട് ശക്തമായ എതിർപ്പുണ്ടെന്നും കേന്ദ്രത്തിനെതിരായ സമരത്തിന് ന്യായമായ കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്നും അതുകൊണ്ടാണ് യോജിച്ചുള്ള സമരത്തിന് തയ്യാറാകാത്തതെന്നും പറഞ്ഞ സലാം കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാരിന്റെ ധൂർത്തും കാരണമാണെന്നും കൂട്ടിച്ചേർത്തു.
മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് ലീഗ് പിന്നോട്ടില്ലെന്നും ആവശ്യം യു.ഡി.എഫിൽ ഉന്നയിച്ചിട്ടുണ്ടെന്നും ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും പി.എം.എ.സലാം പറഞ്ഞു.


