< Back
Kerala
ശ്രീമതി കരഞ്ഞ് പറഞ്ഞതു കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്; ഖേദപ്രകടനം ഔദാര്യമെന്ന് ബി.ഗോപാലകൃഷ്ണൻ
Kerala

'ശ്രീമതി കരഞ്ഞ് പറഞ്ഞതു കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്'; ഖേദപ്രകടനം ഔദാര്യമെന്ന് ബി.ഗോപാലകൃഷ്ണൻ

Web Desk
|
28 March 2025 9:18 AM IST

'ഖേദം പ്രകടിപ്പിക്കാൻ കോടതി പറഞ്ഞിട്ടില്ല'

പി.കെ.ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ.ഖേദം പ്രകടിപ്പിക്കാൻ കോടതി പറഞ്ഞിട്ടില്ല.ശ്രീമതി കരഞ്ഞ് പറഞ്ഞതു കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. മാപ്പല്ല പറഞ്ഞതെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.

'കോടതിയിൽ കേസ് പൂർത്തിയായിട്ടില്ല.ശ്രീമതി നൽകിയ കേസ് കോടതിയിൽ നിലനിൽക്കില്ല.കണ്ണൂർ കോടതിയിൽ കേസ് തീർന്നതായി ശ്രീമതിയുടെ അഭിഭാഷകൻ പറഞ്ഞു. മാപ്പല്ല പറഞ്ഞത് , ഖേദം പ്രകടിപ്പിച്ചത് ശ്രീമതിയുടെ മനോവിഷമം കണ്ടാണെന്നും ഒരു സ്ത്രീയുടെ കണ്ണീർ വീഴാൻ പാടില്ലെന്ന രാഷ്ട്രീയ ബോധം കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചതെന്നും' ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം നേതാവ് പി.കെ ശ്രീമതിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് ഗോപാലകൃഷ്ണന്‍ ഖേദപ്രകടനം നടത്തിയത്. 2018 ജനുവരി 25ന് ചാനല്‍ ചര്‍ച്ചയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. പി.കെ ശ്രീമതി ആരോ​ഗ്യ മന്ത്രിയായിരിക്കെ, മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ ആരോപണം. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ തന്റെ കൈവശം തെളിവോ രേഖകളോ ഇല്ലെന്ന് ഗോപാലകൃഷ്ണൻ . മകനെതിരെ വന്നത് വ്യാജ ആരോപണമാണെന്നും വസ്തുതകൾ മനസിലാക്കാതെ വ്യക്തിപരമായി ചാനൽ ചർച്ചകളിൽ നടത്തുന്ന അധിക്ഷേപങ്ങൾ ഭൂഷണമല്ലെന്നും പി.കെ ശ്രീമതി പറഞ്ഞു. നിയമ നടപടികൾ അവസാനിച്ചതായും ശ്രീമതി അറിയിച്ചു.


Similar Posts