< Back
Kerala
പൊലീസ് സ്റ്റേഷനിൽ കയറി തല്ലിയിട്ടുണ്ട് , ഇനിയും തല്ലും, മുട്ടുകാല് തല്ലിയൊടിക്കും- പൊലീസിനെതിരെ ഭീഷണിയുമായി ബിജെപി നേതാവ്

 കാളിയാർ പൊലീസ് സ്റ്റേഷന് മുമ്പിൽ നടത്തിയ ബിജെപി പ്രതിഷേധം Photo-mediaonenews

Kerala

'പൊലീസ് സ്റ്റേഷനിൽ കയറി തല്ലിയിട്ടുണ്ട് , ഇനിയും തല്ലും, മുട്ടുകാല് തല്ലിയൊടിക്കും'- പൊലീസിനെതിരെ ഭീഷണിയുമായി ബിജെപി നേതാവ്

Web Desk
|
14 Oct 2025 9:24 PM IST

വണ്ണപ്പുറം മണ്ഡലം ജനറൽ സെക്രട്ടറിയായ സുരേഷാണ് ഭീഷണി പ്രസംഗം നടത്തിയത്

ഇടുക്കി: വണ്ണപ്പുറത്ത് പൊലീസിനെതിരെ ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം. വണ്ണപ്പുറം മണ്ഡലം ജനറൽ സെക്രട്ടറിയായ സുരേഷാണ് ഭീഷണി പ്രസംഗം നടത്തിയത്

'പൊലീസ് സ്റ്റേഷനില്‍ കയറി തല്ലിയിട്ടുണ്ട്, ഇനിയും തല്ലും, മുട്ടുകാല് തല്ലിയൊടിക്കും'- എന്നായിരുന്നു സുരേഷിന്റെ ഭീഷണി പ്രസംഗം. കാളിയാർ പൊലീസ് സ്റ്റേഷന് മുമ്പിൽ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു പരാമര്‍ശം.

സിപിഎം പ്രവർത്തകരുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കലാപശ്രമത്തിന് കേസെടുത്തു.

കഴിഞ്ഞ ദിവസം വണ്ണപ്പുറം പഞ്ചായത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിൽ അനധികൃതമായി മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചതിനും കലാപശ്രമത്തിനും സുരേഷ് ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പൊലീസ് സ്റ്റേഷന്‍ പ്രതിഷേധം.

Watch Video


Similar Posts