< Back
Kerala
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ കേരളത്തിൽ
Kerala

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ കേരളത്തിൽ

ijas
|
25 Sept 2022 10:59 AM IST

സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് നദ്ദ എത്തുന്നത്

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തിൽ എത്തിയ നദ്ദയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ സ്വീകരിച്ചു. സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് നദ്ദ എത്തുന്നത്. 11 മണിക്ക് ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ പ്രവർത്തകർക്കൊപ്പം 'മൻ കീ ബാത്ത്' പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് 62 ബൂത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീന ദയാൽ ഉപാധ്യായ അനുസ്മരണ പരിപാടിയിലും ജെ.പി നദ്ദ പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് കോട്ടയത്തെ ശ്രീനാരായണ ഗുരു പില്‍ഗ്രിമേജ് സെന്‍റര്‍ സന്ദര്‍ശിക്കും. അതിന് ശേഷം ബി.ജെ.പി കോട്ടയം ജില്ലാ ഓഫീസ് ഉദ്ഘാടന ചടങ്ങിലും ജെ.പി നദ്ദ സംബന്ധിക്കും.

Similar Posts