< Back
Kerala
കൃഷ്ണകുമാർ പക്ഷത്തിൻ്റെ പട്ടിക അംഗീകരിച്ചില്ല; സ്ഥാനാർഥി നിർണയത്തിൽ പാലക്കാട് ബിജെപിയിൽ ഭിന്നത
Kerala

കൃഷ്ണകുമാർ പക്ഷത്തിൻ്റെ പട്ടിക അംഗീകരിച്ചില്ല; സ്ഥാനാർഥി നിർണയത്തിൽ പാലക്കാട് ബിജെപിയിൽ ഭിന്നത

Web Desk
|
12 Nov 2025 11:04 AM IST

ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ അടക്കമുള്ള സ്ഥാനാർഥികളുടെ ലിസ്റ്റ് ആണ് കൈമാറിയത്

പാലക്കാട്: പാലക്കാട് നഗരസഭയിലെ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ പക്ഷത്തിന്റെ പട്ടിക സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല.

ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ അടക്കമുള്ള സ്ഥാനാർഥികളുടെ ലിസ്റ്റ് ആണ് കൈമാറിയത്. ചെയർപേഴ്സൺ പ്രമീള ശശിധരൻ, മുതിർന്ന നേതാവ് എൻ. ശിവരാജൻ എന്നിവർ പട്ടികയിൽ ഇല്ല. ബിജെപി ജില്ലാ പ്രസിഡൻ്റുമാർ മത്സര രം​ഗത്തുനിന്ന് മാറി നിൽക്കണമെന്ന ധാരണ മറികടന്ന് പ്രശാന്ത് ശിവൻ സ്ഥാനാർഥിയായതും തർക്കത്തിന് കാരണമായി. ഇന്ന് വീണ്ടും കോർകമ്മിറ്റി യോഗം ചേർന്ന് പട്ടിക പുനപരിശോധിക്കും.

ഇതിനിടെ മുതിർന്ന നേതാവ് എൻ. ശിവരാജീനെതിരെ ബിജെപിയിലെ ഒരു വിഭാഗം രം​ഗത്തെത്തി. മത്സരിക്കാൻ സീറ്റ് വീണ്ടും നൽകരുതെന്ന് കൃഷ്ണകുമാർ പക്ഷം ആവശ്യപ്പെട്ടു. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാറ്റി നിർത്താനാണ് ലക്ഷ്യം. ഇതിനെതിരെ ശിവരാജൻ ആർഎസ്എസിനെ സമീപിച്ചു. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ശിവരാജൻ പറഞ്ഞു.

Similar Posts