< Back
Kerala
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; വിശദീകരണം വിശ്വാസയോ​ഗ്യമല്ലെന്ന് കോൺ​ഗ്രസ്
Kerala

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; വിശദീകരണം വിശ്വാസയോ​ഗ്യമല്ലെന്ന് കോൺ​ഗ്രസ്

Web Desk
|
24 March 2026 7:31 AM IST

വിഷയം അന്വേഷിക്കണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തുനൽകി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ വന്നത് ഏറ്റെടുത്ത് കോൺഗ്രസും. വിഷയം അന്വേഷിക്കണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തുനൽകി. ക്ലെറിക്കൽ പിഴവാണെന്ന കമ്മീഷന്റെ വിശദീകരണം വിശ്വാസ്യയോഗ്യമല്ലെന്നാണ് കോൺഗ്രസിന്റെ വാദം.

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്നും സിപിഎമ്മടക്കമുള്ള രാഷ്ട്രീയപാർട്ടികൾ ആരോപിക്കുന്നു. അതേസമയം സംഭവിച്ചത് ക്ലെറിക്കൽ പിഴവാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നടപടിക്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിലാണ് ബിജെപിയുടെ സീൽ വന്നത്. ഇത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കമ്മീഷൻ എത്തിയിരുന്നു. സാങ്കേതിക പിഴവ് മൂലമാണ് കത്തിൽ ബിജെപിയുടെ സീൽ വന്നതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചത്. പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തൽ നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Similar Posts