< Back
Kerala

Kerala
ബിജെപി വക്താവ് സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ
|26 Nov 2021 9:15 AM IST
പൊലീസ് പട്രോളിങ് വാഹനം കടന്നു പോകുന്നത് കണ്ടതിനാൽ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു
ബിജെപി വക്താവ് സന്ദീപ് ജി.വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ. പളളിക്കുന്ന് സ്വദേശി യൂസഫാണ് പൊലീസ് പിടിയിലായത്. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറാൻ ശ്രമം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന റബ്ബർഷീറ്റ് മോഷ്ടിക്കാനുള്ള ശ്രമമായിരുന്നു പ്രതിയുടേതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പട്രോളിങ് വാഹനം കടന്നു പോകുന്നത് കണ്ട് ഇയാൾ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. യൂസഫ് വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് സന്ദീപ് ഫേസ്ബുക്കിൽ ചിത്രം സഹിതം പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.