< Back
Kerala

Kerala
പാലക്കാട് റോഡ് ഷോയിൽ പങ്കെടുക്കാതിരുന്നതിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന ട്രഷറർ
|22 Oct 2024 2:07 PM IST
ബോധപൂർവം പരിപാടിയിൽ നിന്ന് വിട്ടുനിന്നെന്ന വാർത്തകളെ കൃഷ്ണദാസ് തള്ളി
പാലക്കാട്: പാലക്കാട് ബിജെപി സ്ഥാനാർഥിയുടെ റോഡ് ഷോയിൽ പങ്കെടുക്കാതിരുന്നതിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ്. ഡൽഹിയിൽ 'ബിജെപി അംഗത്വ ക്യാമ്പയിനിൻ്റെ ഭാഗമായ പരിപാടിയിലായതിനാലാണ് റോഡ് ഷോയിൽ പങ്കെടുക്കാതിരുന്നത്.
ബോധപൂർവം പരിപാടിയിൽ നിന്ന് വിട്ടു നിന്നെന്ന മാധ്യമ റിപ്പോർട്ടുകളെ കൃഷ്ണദാസ് തള്ളി. ഡൽഹി പരിപാടിയുടെ ചിത്രങ്ങളും യാത്രാ ടിക്കറ്റുകളും കൃഷ്ണദാസ് പുറത്തു വിട്ടു.