< Back
Kerala
ലൈംഗിക പീഡന പരാതി:സി.കൃഷ്ണകുമാറിനെതിരെ  ബിജെപിയിൽ പടയൊരുക്കം; നടപടി വേണമെന്ന് ഒരു വിഭാഗം
Kerala

ലൈംഗിക പീഡന പരാതി:സി.കൃഷ്ണകുമാറിനെതിരെ ബിജെപിയിൽ പടയൊരുക്കം; നടപടി വേണമെന്ന് ഒരു വിഭാഗം

Web Desk
|
28 Aug 2025 8:15 AM IST

പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സിപിഎമ്മും കോൺഗ്രസും

പാലക്കാട്: ലൈംഗിക പീഡന പരാതി ഉയർന്ന ബിജെപി വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരെ ബിജെപിയിൽ പടയൊരുക്കം. ലൈംഗിക പീഡന പരാതിയിൽ നടപടി വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. കൃഷ്ണകുമാറിനെ സംരക്ഷിച്ചാൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ. സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിനും കടുത്ത നടപടി വേണമെന്ന വേണമെന്ന നിലപാടാണ് ഉള്ളത്.വിശദമായ അന്വേഷണത്തിന് ശേഷം നടപടി മതിയെന്ന അഭിപ്രായം ഉള്ള നേതാക്കളുമുണ്ട്.

സി. കൃഷ്ണകുമാറിന് എതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. സിപിഎം പാലക്കാട് സെക്രട്ടറി വിഷയത്തിൽ മാധ്യമങ്ങളെ കാണും.ഇന്നലെ കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു.

ബിജെപിയുടെ പല നേതാക്കൾക്കെതിരെയും ലൈംഗിക പീഡന ആരോപണം ഉണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖ് പറഞ്ഞു.പൊള്ളാച്ചിയിലെ ലോഡ്ജിൽ നിന്നും ചില നേതാക്കളെ പിടിച്ചിരുന്നതായും ഒ.കെ ഫാറൂഖ് ആരോപിച്ചു.


Similar Posts