< Back
Kerala
ശോഭ സുരേന്ദ്രൻ്റെ വോട്ട് ബി.ജെ.പി   കോൺഗ്രസിന് മറിക്കും; എ എം ആരിഫ്
Kerala

ശോഭ സുരേന്ദ്രൻ്റെ വോട്ട് ബി.ജെ.പി കോൺഗ്രസിന് മറിക്കും; എ എം ആരിഫ്

Web Desk
|
29 March 2024 3:27 PM IST

ബിജെപിയുടെ ലക്ഷ്യം രാജസ്ഥാനിലെ രാജ്യസഭ സീറ്റ്; എ എം ആരിഫ്

ആലപ്പുഴ: ആലപ്പുഴയിൽ ബി.ജെ.പി- കോൺഗ്രസ് ധാരണയെന്ന് ഇടതുപക്ഷ സ്ഥാനാർഥി എ.എം ആരിഫ്. മീഡിയവണിന്റെ 'ദേശീയപാത' പരിപാടിക്കായി അനുവദിച്ച പ്രത്യക അഭിമുഖത്തിലായിരുന്നു എ.എം ആരിഫിന്റെ പ്രതികരണം.

കനൽ ഒരു തരി മതി എന്ന മുദ്രാവാക്യം അച്ചട്ടാകും, ആലപ്പുഴയിലെ എൽഡിഎഫ് ജയിക്കുമെന്നും ഇത് മറ്റിടങ്ങളിലും ആവർത്തിക്കുമെന്നും എ.എം ആരിഫ് പറഞ്ഞു. കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുമ്പോൾ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് നേടിയെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കെ.സി വേണുഗോപാലിനെ ജയിപ്പിക്കാൻ ശോഭ സുരേന്ദ്രന്റെ വോട്ട് ബി.ജെ.പി മറിക്കുമെന്നും എ.എം ആരിഫ് പറഞ്ഞു.

കെ.സി വേണുഗോപാലിന്റെ സ്ഥാനാർഥിത്വത്തെ ഗൗരവത്തോടുകൂടിത്തന്നെയാണ് കാണുന്നത്. രാഹുൽ ഗാന്ധിക്ക് ഉത്തരേന്ത്യയിലെവിടെയെങ്കിലും മത്സരിച്ച് ബി.ജെ.പിക്കെതിരെ ഏറ്റുമുട്ടുന്ന പ്രസ്ഥാനമെന്ന ഇമേജ് ഉണ്ടാക്കാമായിരുന്നു എന്നും ആരിഫ് കൂട്ടിച്ചേർത്തു.

Similar Posts