< Back
Kerala

Kerala
മോൻസന്റെ സിംഹാസനത്തിൽ എഎ റഹിം; അപകീർത്തി പോസ്റ്റിട്ട ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
|17 Jun 2023 10:57 AM IST
എഎ റഹിം എംപി നൽകിയ പരാതിയിലാണ് ആറന്മുള കോട്ട സ്വദേശി അനീഷിനെ അറസ്റ്റ് ചെയ്‌തത്
പത്തനംതിട്ട: എഎ റഹിം എംപിക്കെതിരെ അപകീർത്തികരമായി പോസ്റ്റിട്ട ബിജെപി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആറന്മുള കോട്ട സ്വദേശി അനീഷാണ് അറസ്റ്റിലായത്. മോൻസൻ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ റഹിം ഇരിക്കുന്ന തരത്തിലുള്ള ഫോട്ടോയും ഇയാൾ പ്രചരിപ്പിച്ചിരുന്നു.
ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച 24 സെക്കൻഡ് വീഡിയോ 16000ത്തോളം പേർ കണ്ടുകഴിഞ്ഞു. മുന്നൂറോളം പേർ വീഡിയോ ഷെയർ ചെയ്തു. തുടർന്ന് എഎ റഹിം എംപി നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആറന്മുളയിലെ സജീവ ബിജെപി പ്രവർത്തകനാണ് ഇയാൾ. പുലർച്ചെ മൂന്ന് മണിയോടെ തൃശൂർ ചെറുതുരുത്തി പോലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.