< Back
Kerala

Kerala
തിരുവനന്തപുരം കോർപറേഷനിൽ ഗണഗീതം പാടി ബിജെപി പ്രവർത്തകർ
|21 Dec 2025 3:31 PM IST
എൽഡിഎഫ് കൗൺസിലർമാരുൾപ്പെടെ ഇതിനെതിരെ പ്രതിഷേധം അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനുള്ളിൽ ഗണഗീതം പാടി ബിജെപി പ്രവർത്തകർ. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് ഗണഗീതം ആലപിച്ചത്.
സത്യപ്രതിജ്ഞ കഴിഞ്ഞ് ബിജെപി നേതാക്കളും കൗൺസിലർമാരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ആർഎസ്എസ് ശാഖയിൽ പാടുന്ന ഗണഗീതം അകത്തുനിന്ന പ്രവർത്തകർ ആലപിച്ചത്. എൽഡിഎഫ് കൗൺസിലർമാരുൾപ്പെടെ ഇതിനെതിരെ പ്രതിഷേധം അറിയിച്ചു.
ആർഎസ്എസ് ഗാനങ്ങൾ പാടി കോർപറേഷനെ വർഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവർ ആരോപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയിരുന്നു.
101 വാർഡുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചത്. ഇതിനു പിന്നാലെ നടന്ന സത്യപ്രതിജ്ഞയിലാണ് ഗണഗീതം ആലപിച്ചത്.