< Back
Kerala

Kerala
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
|25 Nov 2023 3:39 PM IST
കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സ് ഇന്നലെ മുതലാണ് ആരംഭിച്ചത്
കോഴിക്കോട്: നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കുനേരെ കോഴിക്കോട് ബാലുശ്ശേരിയിൽ യൂത്തകോൺഗ്രസ് പ്രവർത്തകര്‍ കരിങ്കൊടി കാണിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എരഞ്ഞിപ്പാലത്തും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ജില്ലാ നവകേരള സദസ്സ് ഇന്നലെ മുതലാണ് ആരംഭിച്ചത്. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും പരിപാടി നടക്കും. ഇന്നലെ രാവിലെ വടകര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രഭാത യോഗത്തോടെയാണ് ജില്ലയിലെ പരിപാടികൾക്ക് തുടക്കമായത്. ഒൻപത് മണിക്ക് നടന്ന പ്രഭാതയോഗത്തിൽ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവദിച്ചു. മൂന്ന് ദിവസങ്ങളിലായാണ് ജില്ലയിലെ പര്യടനം.