< Back
Kerala

Kerala
മന്ത്രി റോഷി അഗസ്റ്റിനുനേരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രയോഗം; കാലിക്കുടം എറിഞ്ഞു
|12 Feb 2023 6:53 PM IST
വെള്ളക്കരം കൂട്ടിയതിനെതിരെയാണ് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം
തിരുവല്ല: ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരെ കരിങ്കൊടി പ്രതിഷേധം. തിരുവല്ല - മല്ലപ്പള്ളി റോഡിൽ മടുക്കൂലി ജംഗ്ഷനിലാണ് യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചത്. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകരാണ് മന്ത്രിയെ കരിങ്കൊടി കാട്ടിയത്.
മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം കഴിഞ്ഞ് ഇടുക്കിയിലേക്ക് മടങ്ങും വഴിയാണ് ഇരുപതോളം പ്രവർത്തകർ ചേർന്ന് കരിങ്കൊടി കാണിച്ചും കാലിക്കുടം എറിഞ്ഞും പ്രതിഷേധിച്ചത്. വെള്ളക്കരം കൂട്ടിയതിനെതിരെയാണ് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.