
കണ്ണൂരിലും കരിങ്കൊടി; തലശ്ശേരിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
|ഇന്ന് രാവിലെ പാലക്കാടും സമാനമായ പ്രതിഷേധമുണ്ടായിരുന്നു
കണ്ണൂർ: തലശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി. ചിറക്കരയിൽ മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുമ്പോഴായിരുന്നു പ്രതിഷേധം.
ഇന്ന് രാവിലെ പാലക്കാടും സമാനമായ പ്രതിഷേധമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നേരെ പാലക്കാടാണ് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ സുരക്ഷ മാനിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബടക്കം നാലു പേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തതിന് പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം.
തദ്ദേശ ദിനം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പാലക്കാടെത്തിയത്. ചാലിശ്ശേരി അൻസാരി കൺവൻഷൻ സെന്ററിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിച്ചേരുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടി കാട്ടുകയായിരുന്നു. നിലവിൽ ഒരാളെ മാത്രമേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളൂവെന്നാണ് വിവരം.
updating...