< Back
Kerala
R Bindu, KSU, SFI, മന്ത്രി ആര്‍ ബിന്ദു, ആര്‍ ബിന്ദു, കെഎസ്‍യു എസ്എഫ്ഐ
Kerala

മന്ത്രി ആർ.ബിന്ദുവിന് നേരെ കരിങ്കൊടി പ്രതിഷേധം

Web Desk
|
19 May 2023 6:19 PM IST

കാട്ടാക്കട ക്രിസ്ത്യൻ കോളജ് എസ്എഫ്ഐ ആൾമാറാട്ട വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രതിഷേധം

കാസർകോട്: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് നേരെ കരിങ്കൊടി പ്രതിഷേധം. അണങ്കൂരിൽ വെച്ച് കെ.എസ്.യു പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കാട്ടാക്കട ക്രിസ്ത്യൻ കോളജ് എസ്എഫ്ഐ ആൾമാറാട്ട വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രതിഷേധം.

സംഭവത്തില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ജവാദ് പുത്തൂർ ഉൾപ്പടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി ആര്‍ ബിന്ദു. രാവിലെ പത്തിന് കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് സയന്‍സ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനമായിരുന്നു മന്ത്രിയുടെ ആദ്യ പരിപാടി. ഉച്ചയ്ക്ക് സാമൂഹിക നീതി വകുപ്പ് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെന്‍റര്‍ പടന്നക്കാട് കാര്‍ഷിക കോളജില്‍ ഉദ്ഘാടനം ചെയ്യാന്‍ പോകവെയാണ് പ്രതിഷേധമുണ്ടായത്.

Related Tags :
Similar Posts