< Back
Kerala

Kerala
മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
|11 Jan 2024 5:13 PM IST
പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി
മലപ്പുറെ: മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ദേശാഭിമാനിയുടെ പുസ്തക പ്രകാശനത്തിനായാണ് മുഖ്യമന്ത്രി മലപ്പുറത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാട്ടിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.