< Back
Kerala

Kerala
വയനാട്ടിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി
|2 April 2023 11:49 AM IST
തലപ്പുഴ ക്ഷീര സംഘത്തിന് മുന്നിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്
വയനാട്:വയനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചു. മാനന്തവാടി തലപ്പുഴ ക്ഷീര സംഘത്തിന് മുന്നിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തയായി യൂത്ത് ലീഗ് ആരോപിച്ചു.എന്നാല്‍ ആരെയും കരുതൽ തടങ്കലിൽ എടുത്തിട്ടില്ലെന്നാണ് മാനന്തവാടി പൊലീസിന്റെ വിശദീകരണം.